ജവഹർ – കൈരളി കവിത അവാർഡ് അബ്ദുള്ളപേരാമ്പ്രക്ക് സമർപ്പിച്ചു

വിഴിഞ്ഞം : കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ജവഹർ – കൈരളി കവിത അവാർഡ് കവി വിനോദ് വൈശാഖി അബ്ദുള്ള പേരാമ്പ്രയ്ക്ക് സമർപ്പിച്ചു അയ്യായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ.കെ.ജയചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഡോ.ഡി. അനിൽകുമാർ ,ഡോ. ഉഷസതീഷ്, എസ്.കെ വിജയകുമാർ, കല്ലിയൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. അബ്ദുള്ള പേരാമ്പ്ര മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സതീഷ് സ്വാഗതവും ലൈബ്രേറിയ രജിത ആർ നന്ദിയും പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് കവിയരങ്ങും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *