തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ അത്‌ലറ്റിക് മീറ്റിനുള്ള ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.പത്തനംതിട്ട കോന്നിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് 2023 ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥിയായ അമൽ. കെ. ആർ ഡിസൈൻ ചെയ്ത ലോഗോയാണ് ഈ വർഷത്തെ കായികമേളയുടെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യശാസ്ത്ര സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നതും, കായികാവേശവും ചലനാത്മകതയും പ്രതിഫലിക്കുന്നതുമാണ് പുതിയ ലോഗോയെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.വൈസ് ചാൻസലറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ രജിസ്ട്രാർ ഡോ. ഗോപകുമാർ എസ്,വിദ്യാർത്ഥി കാര്യ ഡീന്‍ ഡോ. ആശിഷ് ആർ, അക്കാദമിക് ഡീൻ ഡോ. ബിനോജ്, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ. എം. എസ്, എന്നിവർ പങ്കെടുത്തു. തൃശ്ശൂർ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. (പ്രൊഫ.) സനൽകുമാർ കെ.ബി, മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. അജയഘോഷ് എം.വി എന്നിവർ ചേർന്നാണ് ലോഗോ വൈസ് ചാൻസലർക്ക് കൈമാറിയത്. ആരോഗ്യ സർവ്വ കലാശാല സിസ്റ്റംസ് മാനേജര്‍ ശ്രീ.ഹരിലാല്‍, സ്‌പോർട്‌സ് കോർഡിനേറ്റർ ഡോ. എം.എസ്. ഗോവിന്ദൻകുട്ടി, സി-സോൺ കൺവീനർ ശ്രീ. ഇ.ജെ. ജോർജ്, ശ്രീ.ആദിൽ ശ്രീ.ഉണ്ണികൃഷ്ണൻ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.വിദ്യാർത്ഥി പ്രതിനിധികളുടെ സജീവ പങ്കാളിത്തംഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂരിലെ കോളേജ് യൂണിയൻ ഭാരവാഹികളായ (റിവോറ) കോളേജ് ചെയർപേഴ്സൻ ആദില, സ്പോർട്സ് സെക്രട്ടറി മനീഷ് എം. മേനോൻ, ജനറൽ സെക്രട്ടറി സാനിൻ അഹമ്മദ്, യു.യു.സി. (യു.ജി.) സിബത്തുള്ള എന്നിവരും ചടങ്ങിന്റെ ഭാഗമായി. ലോഗോ പ്രകാശനത്തിനു പിന്നാലെ, ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ-സോൺ അത്‌ലറ്റിക് മീറ്റ് 2025-26-ന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലും ലോഗോ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു.

