കോതമംഗലം: ജെസിഐ കൊച്ചിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ജനകീയ സേവാ പുരസ്‌കാരം സമ്മാനിച്ചു. തേവര വേദിക് ബ്രിക്ക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും മനുഷ്യസ്നേഹിയുമായ ഡോ. കമല്‍ എച്ച് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. മെലഡി ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ എലിസബത്ത് ജോയി മുഖ്യപ്രഭാഷണം നടത്തി. ജെസിഐ കൊച്ചിന്‍ പ്രസിഡന്റ് ജെസി ഷോണ്‍ ജോര്‍ജ് ജോസഫ് അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജെസി ക്ലിയോ, പ്രോഗ്രാം ഡയറക്ടര്‍ ജെസി നിധി ടോമര്‍ എന്നിവര്‍ സംസാരിച്ചു.
മികച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ ആദരിച്ചു
