വന്യജീവികളെ കൊന്നാൽ ശക്തമായ നടപടി: സിദ്ധരാമയ്യ

ബംഗളൂരു: ക​ർ​ണാ​ട​കയിൽ ക​ടു​വ​ക​ളെ വി​ഷംവ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശക്തമായ നടപ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​വ​രു​ടെ പേ​രി​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മുന്നറിയിപ്പുനൽകി. വ​ന്യ​ജീ​വി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് മെ​ഡ​ൽ വി​ത​ര​ണം​ ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​മ​രാ​ജ​ന​ഗ​റി​ലെ മ​ലെ മ​ഹ​ദേ​ശ്വ​ര ഹി​ല്ലി​ലാ​ണ് ര​ണ്ടു​ക​ടു​വ​ക​ളെ​യും നാ​ല് ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ളെ​യും വി​ഷം കൊ​ടു​ത്തു​കൊ​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. വ​നം അ​തി​ജീ​വി​ച്ചാ​ൽ ഭൂ​മി​യും അ​തി​ജീ​വി​ക്കും. വ​ന​ത്തെ​യും വ​ന്യ​ജീ​വി​ക​ളെ​യും വേ​ർ​പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ്. വ​ന്യ​ജീ​വി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​വ​ർ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. എ​ത്ര സ്വാ​ധീ​ന​മു​ള്ള​വ​രാ​യാലും രക്ഷപ്പെടില്ലെന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *