സ്കൂളുകളിൽ ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ: അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം

Uncategorized

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിലാണ് പ്രവർത്തന രീതി രൂപീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യം.റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലഹരിക്കെതിരെ പ്രത്യക പരിപാടികൾ സംഘടിപ്പിക്കും. എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *