മ​ഹാ​റാ​ണി​യെ​പ്പോ​ലെ… 26 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഫാ​ഷ​ന്‍ ഷോ​യി​ല്‍ ചു​വ​ടു​വ​ച്ച് സ്മൃ​തി ഇ​റാ​നി

മും​ബൈ: ജ​ന​പ്രി​യ ടെ​ലി​വി​ഷ​ന്‍ ന​ടി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന സ്മൃ​തി ഇ​റാ​നി ഫാ​ഷ​ൻ ഷോ​യി​ൽ ച​വ​ടു​വ​യ്ച്ചു. ആ​രാ​ധ​ക​രെ അ​ന്പ​രി​പ്പി​ച്ചു​കൊ​ണ്ട്, അ​വ​ർ റാ​ന്പി​ൽ മ​ഹാ​റാ​ണി​യെ​പ്പോ​ലെ മി​ന്നി​ത്തി​ള​ങ്ങി! അ​തി​ശ​യ​ക​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണു സ്മൃ​തി ന​ട​ത്തി​യ​ത്. കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷം മോ​ഡ​ലിം​ഗ് ലോ​ക​ത്തേ​ക്കു​ള്ള അ​വ​രു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്ത​ത്. റാ​മ്പി​ല്‍ ന​ഗ്ന​പാ​ദ​യാ​യാ​ണ് സ്മൃ​തി ന​ട​ന്ന​ത്. സ്മൃ​തി​യു​ടെ റാ​മ്പ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ ത​രം​ഗ​മാ​യി. സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും താ​ര​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​ശം​സി​ച്ചു. അ​തി​മ​നോ​ഹ​ര​മാ​യ പ​ര്‍​പ്പി​ള്‍ സാ​രി​യി​ല്‍, സ്മൃ​തി രാ​ജ​കീ​യ​മാ​യ ആ​ക​ര്‍​ഷ​ണീ​യ​ത​യും കാ​ലാ​തീ​ത​മാ​യ ചാ​രു​ത​യും പ്ര​ക​ടി​പ്പി​ച്ചു. ന​ഗ്‌​ന​പാ​ദ​യാ​യി റാ​മ്പി​ലൂ​ടെ ന​ട​ക്കാ​നു​ള്ള താ​ര​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. 1990ക​ളി​ല്‍ മോ​ഡ​ലാ​യാ​ണ് സ്മൃ​തി ഇ​റാ​നി ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഫാ​ഷ​ന്‍ രം​ഗ​ത്തെ തി​ള​ക്ക​മാ​ര്‍​ന്ന പ്ര​ക​ട​നം, ടെ​ലി​വി​ഷ​നി​ലേ​ക്കു​ള്ള അ​വ​രു​ടെ യാ​ത്ര​യ്ക്ക് വ​ഴി​യൊ​രു​ക്കി. “ക്യൂ​ങ്കി സാ​സ് ഭി ​ക​ഭി ബ​ഹു തി’-​യി​ലെ തു​ള​സി വി​രാ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സ്മൃ​തി രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ശ​സ്തി നേ​ടി. ഇ​ന്ത്യ​ന്‍ ടെ​ലി​വി​ഷ​നി​ലെ ഏ​റ്റ​വും അ​വി​സ്മ​ര​ണീ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. വി​നോ​ദ​രം​ഗ​ത്തെ വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്ന്, സ്മൃ​തി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ആ​ദ​ര​ണീ​യ​രാ​യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി മാ​റി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ല്‍ അം​ഗ​മാ​യി. ഇ​പ്പോ​ള്‍, “ക്യു​ങ്കി സാ​സ് ഭി ​ക​ഭി ബ​ഹു തി 2′- ​വി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ് സ്മൃ​തി.

Leave a Reply

Your email address will not be published. Required fields are marked *