ജ​യ്പുർ ആ​ശു​പ​ത്രി​യി​ലെ തീ​പി​ടിത്തത്തിൽ മരണം 9 ആയി

* നാടു നടുങ്ങിയ ദുരന്തം * വെന്തുമരിച്ചത് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികൾ * നിരവധിപ്പേർക്ക് പരിക്ക് * ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന് ആരോപണം * അന്വേഷണം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർജ​യ്പുർ: രാജസ്ഥാൻ ജ​യ്പുരി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​വാ​യ് മാ​ൻ സിം​ഗ് (എ​സ്എം​എ​സ്) ആ​ശു​പ​ത്രി​യിലുണ്ടായ തീപിടിത്തതിൽ മരണം ഒന്പത് ആയി. നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെ രാത്രി ട്രോ​മ സെ​ന്‍റ​റി​ലാണ് തീപിടിത്തമുണ്ടാ‍യത്. ഐസിയുവിൽ ഗു​രു​ത​രാവസ്ഥയിൽ ചികിത്സയിൽകഴിയുന്ന രോ​ഗി​കളാണു മരിച്ചത്. തീപിടിത്തമുണ്ടായപ്പോൾ ആശുപത്രി ജീവനക്കാർ ഓടിരക്ഷപ്പെട്ടെന്ന വൻ ആരോപണവുമായി രോഗികളും കുടുംബാംഗങ്ങളും രംഗത്തെത്തി. മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ​ലാ​ൽ ശ​ർ​മ, പാ​ർ​ല​മെ​ന്‍റ​റികാ​ര്യമ​ന്ത്രി ജോ​ഗ​റാം പ​ട്ടേ​ൽ, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജ​വ​ഹ​ർ സിം​ഗ് ബേ​ധാം എ​ന്നി​വ​ർ ആശുപത്രി സന്ദർശിച്ചു. ഉന്നതതല അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സ്റ്റോ​റേ​ജ് ഏ​രി​യ​യി​ലാണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തുടർന്ന് തീയാളിപ്പടരുകയായിരുന്നു. സംഭവം നടക്കുന്പോൾ ന്യൂ​റോ ഐ​സി​യു​വി​ൽ പതിനൊന്നു രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലുണ്ടായി​രു​വെന്ന് ട്രോ​മ സെന്‍റ​ർ ഇ​ൻ ​ചാ​ർ​ജ് ഡോ. ​അ​നു​രാ​ഗ് ധാ​ക്ക​ദ് പ​റ​ഞ്ഞു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​പി​ടി​ത്ത​ത്തി​ൽ, വി​വി​ധ രേ​ഖ​ക​ൾ, ഐ​സി​യു ഉ​പ​ക​ര​ണ​ങ്ങ​ൾ, മരുന്നുകൾ തുടങ്ങിയവ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. തീ​പി​ടിത്തത്തെത്തുടർന്ന്, പു​ക വേ​ഗ​ത്തി​ൽ വ്യാപിക്കുകയും രോ​ഗി​ക​ൾ​ക്കും കു​ടും​ബാംഗ​ങ്ങ​ൾ​ക്കുമി​ട​യി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. നിരവധിപ്പേർക്കു ശ്വാസതടസം അനുഭവപ്പെട്ടു. വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി. ​രണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. “തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ ഞ​ങ്ങ​ൾ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​നു​ള്ളി​ലാ​യി​രു​ന്നു. നാലു രോ​ഗി​ക​ളെ​ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. തീ​ജ്വാ​ല​ക​ൾ രൂ​ക്ഷ​മാ​യ​പ്പോ​ൾ വാർഡിനുള്ളിലേക്കു പ്രവേശിക്കാൻ ക​ഴി​ഞ്ഞി​ല്ല. ക​ഴി​യു​ന്ന​ത്രയാളുകളെ ര​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു’-ആശുപത്രി ജീവനക്കാരൻ പറഞ്ഞു. പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ക​ന​ത്തപു​ക കാ​ര​ണം അ​വ​ർ​ക്കു കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ജീവനക്കാരൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തു​മ്പോ​ൾ വാ​ർ​ഡ് മു​ഴു​വ​ൻ പു​ക​യി​ൽ മു​ങ്ങി​യി​രു​ന്നു. തീ ​അ​ണ​യ്ക്കാ​ൻ തു​ട​ങ്ങാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് കെ​ട്ടി​ട​ത്തിന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള ജ​ന​ൽ ത​ക​ർ​ക്കേ​ണ്ടി​വ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *