“വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ “ആൻഡ്രോത്ത്’ ഇന്ന് കമ്മീഷൻ ചെയ്യും. വിശാഖപട്ടണം നേവൽ ഡോക്ക്യാർഡിൽ വച്ചാണ് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) “ആൻഡ്രോത്ത്’ കമ്മീഷൻ ചെയ്യുന്നത്. ചടങ്ങിൽ ഈസ്റ്റേൺ നേവൽ കമാൻഡ് (ഇഎൻസി) ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ അധ്യക്ഷത വഹിക്കും. “ആൻഡ്രോത്ത്’ സേനയ്ക്കു കരുത്താകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഈസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു. കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) നിർമിച്ച ആത്യാധുനികശേഷിയുള്ള യുദ്ധക്കപ്പലിന്റെ 80 ശതമാനവും തദ്ദേശീയമായി നിർമിച്ചവയാണ്. നാവികസേനയുടെ എഎസ്ഡബ്ല്യു കഴിവുകളെ “ആൻഡ്രോത്ത്’ശക്തിപ്പെടുത്തും.
Related Posts

ശ്രീനാരായണ അന്തർദ്ദേശീയ തീർത്ഥാടന പഠന കേന്ദ്രത്തിൻ്റേയും വിജ്ഞാന സരണിയുടേയും ശ്രീനാരായണ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും ആഭിമുഖ്യത്തിൽ അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന പഠന ശിബിരത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ്…

ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണം – എൻസിപി ഏറ്റുമാനൂർ നിയോജക മണ്ഡലം യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു
കോട്ടയം: ഏറ്റുമാനൂർ നഗരസഭഎ ഗ്രേഡാക്കി ഉയർത്തണമെന്ന്എൻസിപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മന്ത്രി വി .എൻ .വാസവന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറ്റുമാനൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നുംനഗരസഭയ്ക്ക്…

വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി
വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി…