കോ​ൾ​ഡ്രി​ഫ്’ ക​ഫ് സി​റ​പ്പിന് നിരോധനം; നടപടി മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ശി​ശു​മ​ര​ണ​ങ്ങ​ൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്

” ചെ​ന്നൈ: വി​വാ​ദ ക​ഫ് സി​റ​പ്പ് “കോ​ൾ​ഡ്രി​ഫ്’ നി​രോ​ധി​ച്ച് ത​മി​ഴ്നാ​ട്. ചു​മ ശ​മി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന സി​റ​പ്പ് അ​പ​ക​ട​കാ​രി​യാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മ​രു​ന്നി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ക്കു​ക​യും വി​പ​ണി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും 11 കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് തമിഴ്നാട് മരുന്ന നിരോധിക്കാൻ തീരുമാനമെടുത്തത്. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ, ക​ഫ് സി​റ​പ്പി​ന്‍റെ വി​ൽ​പ്പ​ന ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം നി​രോ​ധി​ച്ച​താ​യി ഉന്നത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കാ​ഞ്ചീ​പു​രം ജി​ല്ല​യി​ലെ സു​ങ്കു​വ​ർ​ച്ച​ത്ര​ത്തി​ലു​ള്ള ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യു​ടെ നി​ർമാ​ണകേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുകയും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കുകയും ചെയ്തിട്ടുണ്ട്. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​മ്പ​നി മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നുണ്ട്. “ഡൈ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ൾ’ എ​ന്ന രാ​സ​വ​സ്തു​വിന്‍റെ സാ​ന്നി​ധ്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സാ​മ്പി​ളു​ക​ൾ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ശി​ശു​മ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രാ​ല​യം ഇന്നലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ര​ണ്ട് വ​യസിനു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ കൊടുക്കരുതെന്ന് നി​ർ​ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *