ഗാന്ധിജയന്തി ദിനത്തിൽ പ്രേം നസീർ സുഹൃത് സമിതി വട്ടപ്പാറ ശാന്തി മന്ദിരത്തിലേക്ക് ഗാന്ധിവെളിച്ചമെന്ന പരിപാടിയുമായി കെഎസ്ആർടിസി ബസ്സിൽ ഭാരത് ഭവനിൽ നിന്നുള്ള യാത്രയുടെ ഫ്ലാഗ് ഓഫ് മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ നിർവഹിച്ചു. ജയിൽ ഉപദേശക സമിതി അംഗം സന്തോഷ്, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ,അസി. സെക്രട്ടറി ഡോ. വാഴമുട്ടം ചന്ദ്രബാബുഎന്നിവർ പ്രസംഗിച്ചു.
