വൈക്കം മുനിസിപ്പൽ 26 ആം വാർഡിൽ ആയുർവേദ ആശുപത്രിക്ക് സമീപം പണികഴിപ്പിക്കുന്ന ഓട നിർമ്മാണത്തിൽ അപാകതയും അഴിമതിയും ഉണ്ടെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഓടയ്ക്കായ് കുഴിച്ചെടുത്ത മണ്ണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിക്ഷേപിക്കാതെ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ മറിച്ചു വിൽക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി മടിയത്ര – ആയുർവേദ ആശുപത്രി റോഡും, ആയുർവേദ ആശുപത്രി- പാലക്കൽ റോഡും, ആയുർവേദ ആശുപത്രി- കണിയാൻതോട് റോഡും തകർന്നു കിടന്നിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്ത മുനിസിപ്പൽ കൗൺസിലർ, ഭൂമാഫിയയുടെ ദലാളായി പ്രവർത്തിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വാർഡ് കൗൺസിലർക്കും കോൺട്രാക്ടർക്കും എതിരായി വിജിലൻസിൽ പരാതി നൽകുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സോണി സണ്ണിയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ അബ്ദുൾസലാം റാവുത്തർ, ജോർജ് വർഗീസ്, ബി ഐ പ്രദീപ്കുമാർ, കെ എം രാജപ്പൻ, ജി ശ്രീകുമാരൻ നായർ,ടി കെ ഹരിഹരൻ, ഓമന ശങ്കരൻ, സാനു കണ്ണംകുളത്തു, നിധിൻ പോളശേരി തുടങ്ങിയവർ പ്രസംഗിച്ചു.
ഓട പണിയിൽ അഴിമതി വൈക്കം:
