ചെന്നൈ കരുർ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികേ ഹൈക്കോടതിയിൽ

ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു . പൂജാവധി ആണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും എന്നാണ് വിവരം. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് ടിവികേ മദ്രാസ് കോടതിയില് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു. ദുരന്തത്തിൽ റിട്ടയേർഡ് ജഡ്ജി അരുണാ ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ ടിവികെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *