ആ ബേക്കറിയുടെ പഴക്കം; 3000 വർഷം: അവിടെ ആളുകൾ ഒത്തുകൂടി, ആഘോഷിച്ചു

ബി​സി പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഒ​മ്പ​താം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ലാ​ണ് ബേ​ക്ക​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്നു. ബി​സി നാ​ലാം സ​ഹ​സ്രാ​ബ്ദ​ത്തി​ല്‍ മെ​റ്റ്‌​സാ​മോ​റി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട സെ​റ്റി​ല്‍​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​ര്‍​മി​തി​യെ​ന്നും ഗ​വേ​ഷ​ക​ര്‍.പ​ടി​ഞ്ഞാ​റ​ന്‍ അ​ര്‍​മേ​നി​യ​ന്‍ പ​ട്ട​ണ​മാ​യ മെ​റ്റ്‌​സ​മോ​റി​ല്‍ 3,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍. ക​ണ്ടെ​ത്ത​ലി​നു​ശേ​ഷം ര​ണ്ടു നി​ഗൂ​ഢ​ത​ക​ളാ​ണ് ഗ​വേ​ഷ​ക​ര്‍​ക്ക് അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്ന​ത്. എ​ന്തി​നാ​യി​രി​ക്കാം കെ​ട്ടി​ടം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടാ​കു​ക? ര​ണ്ടാ​മ​താ​യി, അ​വി​ടെ​നി​ന്നു ക​ണ്ടെ​ത്തി​യ പൊ​ടി എ​ന്താ​യി​രി​ക്കാം? ആ​ദ്യം, വെ​റും ചാ​ര​മാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ ക​രു​തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ത​ടി​കൊ​ണ്ടു​ള്ള വ​സ്തു​ക്ക​ളും ക​ത്തി​യു​ണ്ടാ​യ ചാ​രം. അ​ഞ്ചു ചാ​ക്കോ​ളം പൊ​ടി​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത് ഇ​തു ചാ​ര​മ​ല്ല, ഗോ​ത​മ്പു​പൊ​ടി​യാ​ണെ​ന്ന്. ആ​ര്‍​ക്കി​യോ​ബൊ​ട്ട​ണി​സ്റ്റ് ആ​ണ് ഗോ​ത​മ്പു​പൊ​ടി​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ബേ​ക്ക​റി​യാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കു​ന്ന​ത്. വ​ലി​യ അ​ള​വി​ലു​ള്ള ഗോ​ത​മ്പു​പൊ​ടി​യാ​ണു ല​ഭി​ച്ച​ത്. വ​ന്‍​തോ​തി​ലു​ള്ള ഉ​ദ്പാ​ദ​നം ന​ട​ന്നി​രു​ന്ന ബേ​ക്ക​റി​യാ​യി​രു​ന്നു ഇ​തെ​ന്നു ഗ​വേ​ഷ​ക​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. കെ​ട്ടി​ട​ത്തി​ല്‍ ചൂ​ള​ക​ള്‍ ചേ​ര്‍​ത്തി​രി​ക്കാ​മെ​ന്നും അ​വ​ര്‍ ക​ണ്ടെ​ത്തി. ബേ​ക്ക​റി​യാ​യി മാ​റു​ന്ന​തി​ന് മു​മ്പ്, ച​ട​ങ്ങു​ക​ള്‍​ക്കോ, മീ​റ്റിം​ഗു​ക​ള്‍​ക്കോ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നും ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഈ ​കെ​ട്ടി​ടം തെ​ക്ക​ന്‍ കോ​ക്ക​സ​സി​ല്‍​നി​ന്നും കി​ഴ​ക്ക​ന്‍ അ​ന​റ്റോ​ലി​യ​യി​ല്‍ നി​ന്നു​മു​ള്ള ഇ​ത്ത​ര​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഘ​ട​ന​ക​ളി​ലൊ​ന്നാ​ണെ​ന്ന് സ​യ​ന്‍​സ് ഓ​ഫ് പോ​ള​ണ്ടി​ലെ സി​മോ​ണ്‍ സി​ഡ്‌​സി​ബ്ലോ​വ്‌​സ്‌​കി അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.ബി​സി പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും ഒ​മ്പ​താം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ലാ​ണ് ബേ​ക്ക​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ വി​ശ്വ​സി​ക്കു​ന്നു. ബി​സി നാ​ലാം സ​ഹ​സ്രാ​ബ്ദ​ത്തി​ല്‍ മെ​റ്റ്‌​സാ​മോ​റി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ട സെ​റ്റി​ല്‍​മെന്‍റിന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നി​ര്‍​മി​തി​യെ​ന്നും ഗ​വേ​ഷ​ക​ര്‍.

Leave a Reply

Your email address will not be published. Required fields are marked *