പീരുമേട്:അഖിലകേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി.വിശ്വകർമ്മ ദിനം പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നതിന് സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ . പൊതു സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷ പരിപാടികളിൽ പീരുമേട് താലൂക്ക് യൂണിയനു കീഴിലെ വിവിധ ശാഖകളിൽ നിന്നു മായി നിരവധി വിശ്വകർമ്മജർ പങ്കെടുത്തു.അഖില കേരള വിശ്വകർമ്മ മഹാസഭ പീരുമേട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അശോകൻ മാഞ്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു.മഹിളാ സംഘം സംസ്ഥാനവൈസ് പ്രസിഡന്റ് പുഷ്പ്പാ ബിജു ,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.സി ഗോപാലകൃഷ്ണൻ ,അഡ്വ: ബാബു പള്ളിപ്പാട്ട് അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സെൽവത്തായി, ബിനീഷ് ഉറുമ്പിൽ ,അരുണാചലം , വിശാലാക്ഷി കുഞ്ഞുമോൻ , സുബീഷ് ,ശശീന്ദ്രൻ പാലൂർ കാവ്, വി.വി സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിശ്വകർമ്മ ദിനാഘോഷം സംഘടിപ്പിച്ചു
