കടുത്തുരുത്തി: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശിവൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥി എറണാകുളം കുമ്പളം സ്വദേശി അദ്വൈതാ (20) ണ് മരിച്ചത്.സെപ്റ്റംബർ ഒൻപത് ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് പോകുവാൻ വൈകുന്നേരം അഞ്ച് മണിയോടെ റയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥി ട്രാക്കിൽ കിടന്ന് ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുകയായിരുന്നു. ഉടൻതന്നെ ഷോക്കേറ്റ് താഴെ വീണ വിദ്യാർത്ഥിയെ റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.വിദഗ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അദ്വൈത് 15 ദിവസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. റെയിൽവേ സംരക്ഷണ സേനയും റെയിൽവേ പൊലീസും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കടുത്തുരുത്തി പോളിടെക്നിക്ക് കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയർ വിദ്യാർത്ഥിയാണ് അദ്വൈത്.
