പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി.ഇരുവരും ഫോണിൽ സംസാരിച്ചു.പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഓരോ ഇന്ത്യാക്കാരുടെ ഉള്ളിലും പ്രതിഷേധം അലയടിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് പരമാർശം. പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കൂടിക്കാഴ്ച നടത്തി.വിസാ കാലാവധി ഇന്നവസാനിക്കാനിരിക്കെ 537 പാക് പൗരന്മാർ ഇന്ത്യ വിട്ടെന്നാണ് കണക്ക്. പഹൽഗാം ഭീകരാക്രമണത്തിന് lശേഷവും അതിർത്തിയിൽ ഭീകരർ പ്രകോപനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്.
പാകിസ്താന് പിന്തുണയുമായി ചൈന
