വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാ തല ചിത്രരചന ക്വിസ് മൽസരങ്ങൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേർസൺ പ്രീതരാജേഷ്, ആശ്രയ കൺവീനർ വർഗ്ഗീസ് പുത്തൻചിറ , ഇടവട്ടം ജയകുമാർ, ബി .ചന്ദ്രശേഖരൻ, പി.വി. ഷാജി, സന്തോഷ് ചക്കനാടൻ, വി. അനൂപ്, പി.എൻ ശിവൻകുട്ടി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ,സി.സുരേഷ് കുമാർ, ടി.സി. ദേവദാസ് , സന്ധ്യ വിനോദ്, രജനി പീതാംബരൻ,ബീന വിനോദ്, പി.എസ്. ശ്രീനിവാസൻ, കെ.ബാബുരാജ്, വി.റ്റി.സുനി മോൻ എന്നിവർ പ്രസംഗിച്ചു. 200 വിദ്യാർത്ഥികൾ മൽസരങ്ങളിൽ പങ്കെടുത്തു. ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ് കടുത്തുരുത്തി ഒന്നാം സ്ഥാനവും ഗവ. ബി എച്ച് എസ് വൈക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. ഗേൾസ് എച്ച് എസ് എസ് വൈക്കം, ഗവ. വി എച്ച് എസ് എസ് വൈക്കം എന്നിവരും യുപി വിഭാഗത്തിൽ സെൻ്റ് ലിറ്റിൽ തെരാസസ് വൈക്കം, എസ് കെ എം എച്ച് എസ് എസ് കുമരകം, സെൻ്റ് ലൂയീസ് യുപിഎസ് പള്ളിപ്പുറത്തുശ്ശേരി എസ്എൻ യു പി എസ് പള്ളിയാട് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ആശ്രയയുടെ വാർഷികാഘോഷത്തിൽ വച്ച് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകും.ചിത്രം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാതല ചിത്രരചന ക്വിസ് മൽസരങ്ങൾ പ്രശസ്ത ചലച്ചിത്രപിന്നണി �
Related Posts
നിള സാംസ്കാരിക വേദി വാര്‍ഷികം സംഘടിപ്പിച്ചു
മലയിന്‍കീഴ് : നിള സാംസ്കാരികവേദിയുടെ ഒന്നാം വാര്‍ഷികവും പുരസ്കാരദാനവും മലയിന്‍കീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തില്‍ നടന്നു. വാര്‍ഷികാഘോഷം ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ നിള…
കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരിലായിരുന്നു…
മികച്ച സാഹിത്യക്ലബിനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്കാരം സെൻറ് ജോസ്ഫസ് എച് എസ് എസ് അഞ്ചുതെങ്ങ് ഏറ്റുവാങ്ങിയപ്പോൾ. Share this… Whatsapp Facebook Twitter Linkedin…
