വടക്കഞ്ചേരിയിൽ വൻ മോഷണം

Kerala Uncategorized

പാലക്കാട് :വടക്കഞ്ചേരിയിൽ വൻമോഷണം. ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടിൽ നിന്നും 45 പവൻ കവർന്നു. വടക്കഞ്ചേരി പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ വിട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവൻ സ്വർണ്ണം കവർന്നത്.വെള്ളിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ സി സി ടി വി തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിഞ്ഞത് . പ്രസാദും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ ജോസഫിൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് തലയിൽ മുണ്ടിട്ട് നടക്കുന്നതിൻ്റെ സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിൻറെ മുകളിൽ നിലയിൽ ലോക്കറിൽ സൂക്ഷിച്ച 45 പവൻ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രസാദ് ചാർട്ടഡ് അക്കൗണ്ടാണ്. മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധരും, ഫോറൻസിക് വിഭാഗവും പൊലീസ് നായയും പരിശോധന നടത്തുന്നു . വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *