യുവധാര സാംസ്കാരിക സമിതിയുടെ സ്നേഹധാര പദ്ധതി നമ്മുടെ പ്രദേശവാസികളായ സഹോദരങ്ങൾക്ക് അവശ്യ സേവനങ്ങൾ സൗജന്യമായി എത്തിക്കുന്ന പദ്ധതി, വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന അനുമോദന സദസ്സ് SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം തുടങ്ങിയവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല MLA ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവഹിക്കുകയും, ഈ അവസരത്തിൽ സ്നേഹധാര പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ നൽകി സഹായിച്ച കാട്ടാക്കട മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയിലെ ചെയർപേഴ്സൺ ശ്രീ. ജിജി ജോസഫ് വിശിഷ്ട അതിഥിയായി എത്തുകയും കൂടാതെ ആശംസകൾ അർപ്പിച്ചു കൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ രാജഗോപാൽ സാർ, ബ്ലോക്ക് മെമ്പർ സതീഷ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തുടങ്ങിയ വിവിധ സംഘടനകളുടെ പ്രമുഖർ സംസാരിക്കുകയും ചെയ്തു

