കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണം എന്ന സർക്കാരിന്റെ ആവശ്യത്തിൽ ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തൽക്കാലത്തേക്ക് തുടരാൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. കമ്മീഷൻ നൽകുന്ന ശുപാർശകൾ ഹൈക്കോടതി അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ നടപ്പാക്കുകയുള്ളു. എന്ന് ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷനെയാണ് നേരത്തെ സിംഗിൾ ബെഞ്ച് അസാധുവാക്കിയത്.
മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ നടപടി; സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഉത്തരവ് തിങ്കളാഴ്ച
