ഉത്സവപ്പിരിവിന് കുടുംബം പൈസ നൽകിയില്ല അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ

Kerala Uncategorized

തിരുവനന്തപുരം: അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ. നൃത്തം ചെയ്യാനാകാതെ വന്നതോടെ കുട്ടികൾ കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം നടന്നിരിക്കുന്നത്.രണ്ട് കുട്ടികളെയാണ് വിലക്കിയത്. ഉത്സവപ്പിരിവിന് കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് പറയുന്നത് .നൃത്താധ്യാപികയോട് കമ്മറ്റി ഭാരവാഹികൾ മോശമായി പെരുമാറിയെന്നും ആരോപണമുയർന്നു . ക്ഷേത്രം ഭാരവാഹികൾ മദ്യപിച്ചിരുന്നുവെന്ന് അധ്യാപിക ഷെർലി പറഞ്ഞു . സ്ത്രീയാണെന്ന പരിഗണനപോലും തരാതെ അത്രയും മോശമായ രീതിയിലാണ് അവർ സംസാരിച്ചത് എന്നും ഷെർലി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *