കുമളി:അന്തരിച്ച വാഴൂർ സോമൻ എം.എൽ.എ യുടെ ആകസ്മിക വേർപാടിൽകേരള പത്രപ്രവർത്തക അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചിച്ചു.കുമളിയിൽ വച്ച് നടന്ന ഇടുക്കി ജില്ലാ സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുകയും സംഘടനയുടെ ഐഡൻ്ററ്റി കാർഡുകൾ വിതരണം ചെയ്യുകയും സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും,എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്ത മുൻ മാധ്യമപ്രവർത്തകൻ കൂടിയാണ് വാഴൂർ സോമൻ എന്ന് യോഗം അനുസ്മരിച്ചു. കേരളാ പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടൈറ്റസ് ജേക്കബ്ബ്,ജനറൽ സെക്രട്ടറി ജോയി ഇരുമേട,ട്രഷറർ സുനിൽ ജോസഫ്,വൈസ് പ്രസിഡൻ്റ് സന്ദീപ് രാജാക്കാട്,ജോയിൻ്റ് സെക്രട്ടറി ബ്ലെസൻ ജോയി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജോജി ജോൺ,ജെയ്സൻ,വിജയൻ,സാജു ജോസഫ് മൂന്നാർ,വാഹിദ് അടിമാലി എന്നിവർ പ്രസംഗിച്ചു
വാഴൂർ സോമൻ എം എൽ എ യുടെ നിര്യാണത്തിൽ അനുശോചിച്ചു
