വൈക്കം: കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന പി. കൃഷ്ണപിളളയുടെ അനുസ്മരണം ആഗസ്റ്റ് 19-ന് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷ്ണപിളളയുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന വൈക്കം പറുപ്പറമ്പ് പുരയിടത്തില്‍ നടത്തി.കൃഷ്ണപിളളയുടെ സ്മാരകം നിര്‍മ്മിക്കാന്‍ സിപിഐ വിലക്ക് വാങ്ങിയ സ്ഥലമാണിത്. അനുസ്മരണ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്തു. കൃഷ്ണപിളളയെ അനുസ്മരിച്ച സമ്മേളന സ്ഥലത്ത് സി.കെ. ശശിധരന് രക്ത പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ നേതാക്കളായ ആര്. സുശീലന്, ലീനമ്മ ഉദയകുമാര്‍, ടി.എന്‍. രമേശന്, കെ. അജിത്, എം.ഡി. ബാബുരാജ്, ജോണ്‍. വി. ജോസഫ്, ഇ.എന്‍. ദാസപ്പന്, എ.സി. ജോസഫ്, പി. സുഗദന്‍, പി.എസ്. പുഷ്പമണി, എന്‍. അനില്‍ ബിശ്വാസ്, എസ്. ബിജു, ഡി. രജ്ഞിത് കുമാര്‍, പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന് പി. കൃഷ്ണപിളളയുടെ അനുസ്മരണം കൃഷ്ണപിളളയുടെ ജന്മഗൃഹ പുരയിടത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യന് പി. കൃഷ്ണപിളളയുടെ അനുസ്മരണം നടത്തി
