മാള :അകാലത്തിൽ പിരിഞ്ഞ അഛന്റെ ആഗ്രഹമായിരുന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായപ്പോൾ കവിതകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് മക്കൾ. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറിയും മൃദoഗ വിദ്വാനുമായിരുന്ന സുജൻ പൂപ്പത്തി 2025 ഒക്ടോബർ 28-നാണ് മരിച്ചത് . 2026 ഫെബ്രുവരി 28-ന് സർവീസിൽനിന്ന് വിരമിക്കുന്ന ദിവസം പുസ്തകമായി പ്രസിദ്ധീകരിക്കാനായി കാത്ത് വച്ച 43 കവിതകളുടെ സമാഹാരം ആണ് പ്രകാശനം ചെയ്തത്.കവിതകൾക്ക് അനുയോജ്യമായ ചിത്രങ്ങളാണ് മക്കളായ അഥീനയും ആദിത്യ നന്ദഗോപാലുo വരച്ചത് .സുജന്റെ ഓർമ്മകൾ നിറഞ്ഞ വേദിയേയും സദസ്സിനേയും സാക്ഷിയാക്കി കവി കുരീപ്പുഴ ശ്രീകുമാറിൽനിന്ന് സുജൻ പൂപ്പത്തിയുടെ ഭാര്യ കെ.ബി. രജനി പുസ്തകം ഏറ്റുവാങ്ങി. പുസ്തക പ്രകാശനച്ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ., പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, ഡോ. സി. രാവുണ്ണി, അശോകൻ ചരുവിൽ, ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പി. കെ. കിട്ടൻ,അന്നമ്മനട സുരേഷ്,അനിയൻ ആനാമ്പലത്, ഫാ :ജോണി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.സുജൻ പൂപ്പത്തിയുടെ സ്മരണയ്ക്കായി സംസ്ഥാനതലത്തിൽ നടത്തിയ കവിതാ രചനാമത്സരത്തിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
അകാലത്തിൽ പിരിഞ്ഞ അഛന്റെ ആഗ്രഹമായിരുന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായപ്പോൾ കവിതകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് മക്കൾ
