കർഷകരെ പാടത്ത് ചെന്ന് ആദരിച്ചു. കർഷകദിനമായചിങ്ങം ഒന്നിന് കിസാൻ ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ വെണ്ണിയൂർ പാടത്ത് കർഷകരെ പൊന്നാട നൽകി ആദരിച്ചു. കിസാൻ ജനത സംസ്ഥാനവർക്കിംഗ് പ്രസിഡൻ്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബാലരാമപുരം സുബ്ബയ്യൻ അദ്ധ്യക്ഷതവഹിച്ചു കരുകുളം വിജയകുമാർ, കോളിയൂർ സുരേഷ്, ശാർങ്ങധരൻ നായർ, വിപിൻ ചന്ദ്രൻ, രതീഷ് പാപ്പനംകോട്, ശ്രീജിത് ഹരികുമാർ, ശാസ്ത വട്ടം രാജീവ്,റ്റി.ഡി.ശശികുമാർ , വട്ടിയൂർക്കാവ് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
