കാസര്‍കോട്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുതിരിക്കുന്നത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കാസര്‍കോട് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
