കാസര്‍കോട്: കാസർകോട് പളളിക്കരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം. പള്ളിക്കര, തെക്കേകുന്നിലെ വിശാൽ കൃഷ്ണനാണ് ആക്രമണത്തിനിരയായത്. രണ്ട് വിദ്യാർത്ഥികൾ മർദിക്കുകയും കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് കാലിന്റെ എല്ല് പൊട്ടിയെന്നാണ് പരാതി. സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കാസർകോട് പളളിക്കരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം
