കാസർഗോഡ് :വനം മന്ത്രിയും വകുപ്പ് ജീവനക്കാരും നടത്തുന്ന കൊള്ളയ്ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തി കൊള്ളയടിച്ച വന സമ്പത്തു തിരിച്ചു പിടിക്കുക.വനാന്തര ടൂറിസത്തിന്റെ മറവിൽ നടത്തുന്ന അനാശ്യാസ പ്രവർത്തനങ്ങളും മയക്കു മരുന്ന് വ്യാപനവും തടയുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എൻ.സി.പി യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉപരോധിക്കുന്നു. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉപരോധ സമരം എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ രവി കുളങ്ങര ഉദ്ഘാടനം ചെയ്യും. എൻ. വൈ.സി. ജില്ലാ പ്രസിഡൻ്റ് ബിജു . എ . എ . അദ്ധ്യക്ഷത വഹിക്കും. എൻ. വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ തുടർ സമരങ്ങളുടെ പ്രഖ്യാപനം നടത്തും.
എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഷാജി എൻ. വൈ.സി. ദേശീയ സെക്രട്ടറിമാരായ പി.സി.സനൂപ്, ഷാജിർ ആലത്തിയൂർ,എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ, എന്നിവർ അഭിവാദ്യമർപ്പിക്കും. പാർട്ടിയുടേയും പോഷക സംഘടനകളുടേയും നിരവധി പ്രവർത്തകരും നേതാക്കളും സംബന്ധിക്കും.