കണ്ണൂർ: കണ്ണൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് ആണ് മരിച്ചത്. തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദഹേം കണ്ടത്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. ബന്ധുവിൻ്റെ വീടിൻ്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.