തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം 25 മുതൽ 30 വരെ നടക്കും

Kerala Uncategorized

കടുത്തുരുത്തി : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 35 വർഷങ്ങൾക്ക് ശേഷം അതീവ പ്രാധാന്യത്തോടെ നടത്തപ്പെടുന്ന അഷ്ടബന്ധ നവീകരണ കലശം ഏപ്രിൽ 25 മുതൽ 30 വരെ തിയതികളിൽ നടക്കും. ഒന്നാം ദിവസമായ 25-ാo തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 ന് ക്ഷേത്രം അലങ്കരിക്കുന്നതിനായുള്ള കുലവാഴകൾ ശേഖരിക്കുന്നതിനും അഷ്ടബന്ധ നവീകരണ കലശത്തിന്റെ സന്ദേശം വിവിധ കരകളിൽ എത്തിക്കുന്നതിനുമായുള്ള വിളമ്പര ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് 5 ന് ഘോഷയാത്ര അരുണാശേരി ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് വർണാഭമായ താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തും. 6.30 ന് ദീപാരാധനയ്ക്ക് ശേഷം ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരി നടത്തും. ശേഷം സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം.

രണ്ടാം ദിവസം 26-ാം തിയതി ശനിയാഴ്ച വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണം : പ്രഭാഷകൻ – സാമവേദാചാര്യൻ വേദരത്നം ബ്രഹ്മശ്രീ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി (ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ) വിഷയം – ക്ഷേത്രാരാധനയും വേദങ്ങളും.

മൂന്നാം ദിവസം 27-ാം തിയതി ഞായറാഴ്ച

വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണം – ബ്രഹ്മശ്രീ ആമേടമംഗലം ശ്രീധരൻ നമ്പൂതിരി, വിഷയം : സർപ്പാരാധന.

നാലാം ദിവസം 28-ാം തിയതി തിങ്കളാഴ്ച വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണം : ഭാഗവതാചാര്യൻ ബ്രഹ്മശ്രീ അജിതൻ നമ്പൂതിരി,ഓണംതുരുത്ത്

വിഷയം – ഗോശാലകൃഷ്ണസങ്കല്പം.

അഞ്ചാം ദിവസം 29-ാം തിയതി ചൊവ്വാഴ്ച വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം മേജർസെറ്റ് പഞ്ചവാദ്യം – ക്ഷേത്രകലാകുലപതി തേരൊഴി രാമക്കുറുപ്പ്, കീഴൂർ മധുസൂദനക്കുറുപ്പ്, ഉദയനാപുരം ഹരി തുടങ്ങിയവർ.

ആറാം ദിവസം 30-ാം തിയതി ബുധനാഴ്ച രാവിലെ 7 നും 9 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടബന്ധ നവീകരണ കലശം നടക്കും. തുടർന്ന് ബ്രഹ്‌മകലശാഭിഷേകം, പ്രസാദമൂട്ട് എന്നിവ നടക്കും.എല്ലാ ദിവസവും രാവിലെ 5.30 മുതൽ വിവിധ പൂജകളും,അഭിഷേകവും, വഴിപാടുകളും നടക്കും. വഴിപാടുകൾ നടത്തുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *