ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ 18ാം സീസൺ ഉപേക്ഷിച്ചു. സീസണിലെ തുടർന്നുള്ള മത്സരങ്ങളെല്ലാം റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു. ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷാ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബിസിസിഐ അന്തിമ തീരുമാനത്തിലെത്തിയത്.
ഐപിഎൽ 18ാം സീസൺ ഉപേക്ഷിച്ച് ബിസിസിഐ
