ടീം പ്രമോഷനുകളിലും ആക്ടിവേഷനുകളിലും പഞ്ചാബ് കിംഗ്‌സ് ഹെഡ്ഗിയറിന്‍റെ പിന്നിൽ ഇക്കോലിങ്ക് പ്രാമുഖ്യത്തോടെ പ്രത്യക്ഷമാകും.
India 2025: രാജ്യം ആവേശകരമായ ഒരു ക്രിക്കറ്റ് സീസണിനായി ഒരുങ്ങുമ്പോൾ, ലൈറ്റിംഗിലെ ലോകനേതാവായ, സിഗ്നിഫൈ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) 2025-ൽ പഞ്ചാബ് കിംഗ്‌സുമായി ഇക്കോലിങ്കിന്‍റെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം പ്രകടനം, നവീകരണം, ഉപഭോക്താക്കൾക്കും ആരാധകർക്കും അനിതരസാധാരണമായ അനുഭവങ്ങൾ പ്രദാനം ചെയ്യൽ എന്നിവയോടുള്ള പങ്കിട്ട പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന രണ്ട് സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു.
ഇന്ത്യൻ വേനൽക്കാലം ആരംഭിക്കുന്നതോടെ, ഈ പങ്കാളിത്തം ഇക്കോലിങ്കിന്‍റെ വരാനിരിക്കുന്ന നൂതന ഫാൻ ലോഞ്ചുകളുടെ ലൈനപ്പുമായി തികച്ചും അനുരൂപപ്പെടുന്നു. ക്രിക്കറ്റ് മൈതാനത്ത് മികവിനായി പഞ്ചാബ് കിംഗ്സ് പരിശ്രമിക്കുന്നതുപോലെ, വിശ്വസനീയവും കാര്യക്ഷമവുമായ ഉല്പന്നങ്ങളുടെ വിശാലമായ ശ്രേണിയിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതത്തിലേക്ക് ഒരു തെന്നൽ പോലെ എത്താൻ ഇക്കോലിങ്ക് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഈ സമന്വയം പങ്കാളിത്തത്തെ സ്വാഭാവികമായി യോജിക്കുന്നതാക്കി മാറ്റുന്നു. ഐ.പി.എൽ. 2025 സീസണിലുടനീളം, കളിക്കാരുടെ ഹെൽമെറ്റിന്‍റെയും തൊപ്പിയുടെയും പിന്നിൽ പ്രദർശിപ്പിക്കപ്പെടുന്നതിനു പുറമെ, പഞ്ചാബ് കിംഗ്‌സിന്‍റെ പ്രമോഷണൽ കാമ്പെയ്‌നുകൾ, ഡിജിറ്റൽ ആക്ടിവേഷനുകൾ, തന്ത്രപരമായ ബ്രാൻഡ് പ്ലേസ്‌മെന്‍റുകൾ എന്നിവയിലൂടെയും ഇക്കോലിങ്ക് പ്രാമുഖ്യത്തോടെ ദൃശ്യമാകും.