റോം: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ ഞായറാഴ്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് കേട്ടതില്‍ സന്തോഷമുണ്ടെന്നും ആണവായുധങ്ങളുള്ള അയല്‍ക്കാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ശാശ്വതമായ ഒരു കരാറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലിയോ മാര്‍പ്പാപ്പ പറഞ്ഞു.
267 ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയ ജനക്കൂട്ടത്തോടുള്ള തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തില്‍ ലോകത്തിലെ മറ്റ് പ്രധാന ശക്തികളോട് ‘ഇനി യുദ്ധം വേണ്ട’ എന്ന് അദ്ദേഹം പറഞ്ഞു.