കോതമംഗലം: മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.തുടർച്ചയായി അനവധി മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചതിനാണ് ഈ ബഹുമതി. കഴിഞ്ഞ 14 വർഷമായി മാധ്യമ രംഗത്തുള്ള ഏബിളിന്റെ നിരവധി ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികളും,സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങളുമാണ് പത്രത്താളുകളിൽ ഇടം പിടിച്ചിട്ടുള്ളത്. മാധ്യമ രംഗത്തിന് പുറമേ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും നിറ സാന്നിധ്യമാണ്.
ചേലാട് ചെങ്ങമനാടൻ കുടുംബാംഗമാണ്. ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ്-അനിയ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ