കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്) സയൻഷ്യ – 24 എന്ന പേരിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന നാല് ദിവസത്തെ സയൻസ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. സയൻഷ്യ കോർഡിനേറ്റർ ഡോ. സിജു തോമസ് ടി അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ് , എം.എസ് സി ഇൻ്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ബേസിക് സയൻസ് മേധാവി മിന്നു ജോസ് എന്നിവർ സംസാരിച്ചു.
സയൻഷ്യയുടെ ഭാഗമായി ഫെൽബിൻ ആൻറണി (റിസർച്ച് സ്കോളർ, കെ കെ ടി എം ഗവൺമെൻറ് കോളേജ്, പുല്ലൂറ്റ് കൊടുങ്ങല്ലൂർ)പ്രഭാഷണം നടത്തി. തുടർന്ന് ബോട്ടണി ലാബ് പരിശീലനവും മാത്തമാറ്റിക്സ് വിഭാഗത്തിൻ്റെ പസ്സിൽ മത്സരവും നടന്നു.മാർ അത്തനേഷ്യസ് കോളേജ് അസ്സോസി യേഷൻ്റെ സ്പതി ആഘോഷങ്ങളുടെ ഭാഗമായി സയൻഷ്യ 24 ൽ നേരിട്ടുള്ള ലാബ് പരിശീലനങ്ങൾ, ശാസ്ത്ര പ്രഭാഷണങ്ങൾ, മ്യൂസിയം, സ്കൈവാച്ച്, പസ്സിലുകൾ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ 4 വരെയാണ് പരിശീലന പരിപാടികൾ.
ചിത്രം : കോതമംഗലം എം. എ. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന നാലു ദിന സയൻസ് പ്രോഗ്രമായ സയൻഷ്യയുടെ ഉദ്ഘാടനം എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ നിർവഹിക്കുന്നു. ഡോ. മിന്നു ജെയിംസ്, ഡോ. സിജു തോമസ് ടി, മിന്നു ജോസ് എന്നിവർ സമീപം