പൂനെ: ദുബൈയില്‍ നിന്ന് പൂനെയിലേക്കെത്തിയ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 4.01 ലക്ഷം ഡോളര്‍ (3.5 കോടി രൂപ) കസ്റ്റംസ് പിടിച്ചെടുത്തു. പൂനെ വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി പിടിച്ചെടുത്തത്. നോട്ട് ബുക്കുകളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കറന്‍സി. ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ പിടിയിലായത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പരിശോധന നടത്തിയത്.
നോട്ട് ബുക്കുകളുടെ പേജുകള്‍ക്കിടയില്‍ ഒളിച്ച് കടത്താൻ ശ്രമിച്ച മൂന്നര കോടി രൂപയുമായി മൂന്ന് വിദ്യാര്‍ത്ഥിനികള്‍ പിടിയിൽ
