മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റില്‍. വണ്ടൂർ ചെട്ടിയാറമ്മല്‍ പത്തുതറ അഷ്‌റഫിനെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ അറസ്റ്റ് ചെയ്തത്.ചെട്ടിയാറമ്മലില്‍ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാള്‍ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
കടയില്‍ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.