തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ഊരാളന്‍ തന്ത്രി നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിച്ചു. കൊടിയേറ്റത്തിനുശേഷം അത്താഴപൂജ, ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നിവയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ദിക്ക് കൊടികള്‍ സ്ഥാപിക്കല്‍, കാഴ്ചശീവേലി, ശ്രീഭൂതബലി എന്നിവയും ഉണ്ടാകും. 19 ന് രാത്രി ആറാട്ടിന് ശേഷമാണ് കൊടിയിറങ്ങുക.
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി
