ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്

Kerala Uncategorized

തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മിൽ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു. ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളിൽ നിന്ന് മുൻ നിരയിൽ ഓടാനുള്ള അഞ്ച് ആനകളെ മാർച്ച് 9ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആനകൾ തുടരെ ഇടയുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. മദപ്പാട് അടുത്തുവരുന്ന ആനകളെയും ആക്രമണ സ്വഭാവമുള്ള ആനകളെയും ചടങ്ങിൽ പങ്കെടുപ്പിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *