ജർമ്മനി :കൊളോൺ: ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റി സീറോ മലബാർ – കൊളോൺ സംഘടിപ്പിച്ച സാംസ്‌കാരിക മാമാങ്കമായ ‘തകധിമി-2024’ നവംബർ 9 ന് കൊളോണിൽ വെച്ച് നടന്നു.സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മലയാളികളുടെ ഇടപെടലും അടിസ്ഥാനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട ഈ പരിപാടികൾ പ്രേക്ഷകരുടെ മനസ് കീഴടക്കിയ അനുഭവമായി മാറി.
ഇന്ത്യൻ കാത്തലിക് കമ്മ്യൂണിറ്റി സീറോ മലബാർ – കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്റണി സക്കറിയ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ഫാ. ഈഗ്നെഷ്യസ് ചാലിശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സംസ്കാരത്തെ മഹത്വപെടുത്തുന്ന ഇത്തരം പരിപാടികൾ ആശയവിനിമയത്തിനും സൗഹാർദത്തിനും വലിയ പ്രാധാന്യമുണ്ടെന്നു അച്ചൻ തന്റെ പ്രസംഗത്തിൽസൂചിപ്പിച്ചു.നല്ല സംസ്കാരം സ്വീകരിക്കുകയും അനുസരിക്കുകയും ചെയ്യാനുള്ള പ്രധാന്യത്തെയും അദ്ദേഹം ഓർമിപ്പിച്ചു.മോഹിനിയാട്ടം, കുച്ചിപ്പുടി, ക്ലാസിക്കൽ ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന നൃത്തനിർത്യങ്ങൾ ആഘോഷങ്ങളുടെ മാറ്റു കൂട്ടി.ഇന്ത്യൻ പാചക സമ്പ്രദായത്തിലുള്ള വിവിധ തരം രുചിയെറിയ പലഹാരങ്ങളും കപ്പ ബിരിയാണിയും ഒരുക്കിയിരുന്നു.പരിപാടിയുടെ വിജയത്തിന് സൗമ്യ, അധിൻ, എബിൻ എന്നിവരടങ്ങിയ കോ ഓർഡിനേഷൻ അംഗങ്ങൾ ആണ് നേതൃത്വം വഹിച്ചത്.
നാടൻ കലാരൂപങ്ങളുടെയും സാമൂഹ്യ വിനോദങ്ങളുടെയും സമന്വയമായ തകധിമി -2024 വേറിട്ട അനുഭവമായി മാറി.