ഡിക്യു സോങ്ങുമായി *ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്* എന്ന ചിത്രം ഓണത്തിന് തീയറ്ററിൽ എത്തുന്നു, ഗാനം പുറത്തിറങ്ങി

Kerala

യുവ സൂപ്പർ താരം ദുൽക്കർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എത്തുന്നു.”കണ്ടാൽ അവനൊരാടാറ്” എന്ന ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. മെജോ ജോസഫ് സംഗീതം നൽകിയ ഗാനമാലപിച്ചിരിക്കുന്നത് മുരളി കൃഷ്ണ. മമ്മൂട്ടിയുടെ ജന്മദിനത്തലേന്ന്‌, സെപ്റ്റംബർ ആറാം തീയതി ഈ ഗാനം റിലീസ് ചെയ്തു.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബുസലീം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നു.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ: രജീഷ് രാമൻ, എഡിറ്റിംഗ്: സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ.

പി ആർ ഒ. എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *