കണ്ണൂര്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സഭയ്ക്കുളളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ആദ്ദേഹമെന്നും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നു മാർപാപ്പയുടെത് എന്ന് കെ സുധാകരന്‍ പറഞ്ഞു. ലോകമെമ്പാടുമുളള വിശ്വാസ സമൂഹത്തിനൊപ്പം ചേര്‍ന്ന് മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖം’: ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് കെ സുധാകരന്‍
