വൈക്കം:ഫ്രാൻസിസ് ജോർജ് എം.പി. വൈക്കം നിയോജക മണ്ഡലത്തിലെ ഒൻപത് റോഡുകൾ പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രാഥമിക ലിസ്റ്റിൽ പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയായതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. റോഡുകൾ ഏറ്റെടുത്ത് നിർമ്മാണ അനുമതി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡണ്ട് പോൾസൺ ജോസഫിൻ്റെ നേതൃത്വത്തിൽ ഫ്രാൻസിസ് ജോർജ് എം.പി ക്ക് നിവേദനം നൽകയിരുന്നു. 1. കപിക്കാട് -കല്ലുപുര- വാക്കേത്തറ റോഡ് 6 കി.മീറ്റർ 2. വെച്ചൂർ ഔട്ട് പോസ്റ്റ് – മറ്റം – കൊടുതുരുത്ത് റോഡ് 2.500 കി.മീറ്റർ 3. തലയോലപ്പറമ്പ് ഡി.ബി കോളേജ് കല്ലുങ്കൽ – കോലോത്ത് റോഡ് . .700 കി.മീറ്റർ 4.പുത്തൻപാലം – പുന്നപ്പൊഴി – പാലച്ചുവട് – കല്ലറ റോഡ് 6 കി.മീറ്റർ 5.കൊല്ലശ്ശേരി – പാറേൽസൊസൈറ്റി റോഡ് 4.500 കി.മീറ്റർ 6.ഇറുമ്പയം പോസ്റ്റ് ഓഫീസ് മധുരവേലി റോഡ് .600 കി.മീറ്റർ 7. തലയോലപ്പറമ്പ്പാലം – കോലത്താർ കനാൽ റോഡ്’ 2 കി: മീറ്റർ 8. കോനേരി- ആലങ്കേരി – പാടശേഖരം റോഡ് 2 കി.മീറ്റർ.9.കളത്രക്കരി -വടയാർ കടത്തുകടവു റോഡ് 2.5 കി.മീറ്റർ. ജനവാസ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറു മുതൽ എട്ടു മീറ്റർ വരെ വീതിയുള്ള മൺ റോഡുകളോ സമാന തരത്തിലുള്ള റോഡുകളോ ആണു പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. കൂടുതൽ റോഡുകൾക്കുള്ള നിർദ്ദേശം കൊടുത്തിരുന്നുവെങ്കിലും പ്രാഥമിക ലിസ്റ്റിൽ മേൽ പറഞ്ഞ റോഡുകളാണ് ഇടംപിടിച്ചത്. മറ്റു ചില റോഡുകൾ അടുത്ത ലിസ്റ്റിൽ പരിഗണിക്കും എന്ന് എം.പി അറിയിച്ചു. ഉന്നത നിലവാരത്തിൽ കോടിക്കണക്കിനു തുക ചിലവഴിച്ചാണ് റോഡുകൾ നിർമ്മിക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും സമർപ്പിക്കാൻ എൻജിനിയറിംഗ് വിഭാഗത്തിനു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് നേതാക്കളായ അഡ്വ ജെയിംസ് കടവൻ, തങ്കമ്മ വർഗ്ഗീസ്, സിറിൾ ജോസഫ്, ജോണപ്പൻഏറനാടൻ , പി.എ ഷാജി,സജിമോൻ വർഗ്ഗീസ്, പി.എൻ ശിവൻകുട്ടി, വി എം തോമസ്, ബിജു മുഴിയിൽ, കെ.ടി തോമസ്, വി. എം ഷാജി, ജോയി കൊച്ചാനാപറമ്പിൽ, കെ.എ തോമസ്,ബെന്നി മിത്രം പള്ളി തുടങ്ങിയവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്.
വൈക്കത്ത് ഒൻപതു റോഡുകൾ പി.എം.ജി. എസ് .വൈ പദ്ധതിയിൽ
