പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സിറ്റി സോക്കർ ക്ലബ്ബുമായ സഹകരിച്ച് ഏപ്രിൽ 11 വരെ നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ഡി.സി.പി ബിജി ജോർജ്ജ് കൗൺസിലർ ഇ.ജി ശശി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അലൂമിനി ചെയർമാൻ എൻ.എം പിയേഴ്സൺ, ജനറൽ സെക്രട്ടറി ജോസ് തോമസ്, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ്, മുൻ കൗൺസിലർ ഡെന്നി തോമസ്, എ.എസ് അനിൽകുമാർ, പറവൂർ ജോതിസ് , എം.ജി വിനു, ഹെഡ്മിസ്ട്രസ് എ.എസ് സിനി എന്നിവർ പങ്കെടുത്തു. സോക്കർ ക്ലബ്ബ് ഭാരവാഹികളായ ഷൈജു, സുരേഷ് എന്നിവർ കോച്ചിംഗ് ക്ലാമ്പിന് നേതൃത്വം നൽകും. നാല്പതോളം കുട്ടികൾ പങ്കെടുക്കുന്ന കോച്ചിംഗ് ക്യാമ്പ് 11 ന് സമാപിക്കും.
ഫുട്ബോൾ കോച്ചിംഗ് തുടങ്ങി
