ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്‌സി പുറത്തിറക്കി; റൂട്ട് പ്രഖ്യാപിച്ചു

Breaking Kerala Local News

കൊച്ചി: ഈ മാസം 9-ന് ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്‌സി പുറത്തിറക്കി. ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ മാരത്തോണിന്റെ ഗുഡ് വില്‍ അംബാസഡര്‍ നടിയും കായികതാരവുമായ പ്രാചി തെഹ്ലാന്‍, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. മൂര്‍ത്തി, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ മാരത്തോണ്‍ റൂട്ടും പ്രഖ്യാപിച്ചു. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തോണ്‍ നടക്കുക.

മാരത്തണ്‍ പുലര്‍ച്ചെ 4 മണിക്ക് മറൈന്‍ ഡ്രൈവ് ഷണ്‍മുഖം റോഡില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ പാര്‍ക്ക് അവന്യു, ഫോര്‍ഷോര്‍ റോഡ്, ചര്‍ച്ച് ലാന്‍ഡിങ് റോഡ്, വെണ്ടുരുത്തി പാലം, എംജി റോഡ്, ഹൈക്കോടതി ജങ്ഷന്‍, ഗോശ്രീ ജങ്ഷന്‍ വഴി തിരിച്ച് മറൈന്‍ ഡ്രൈവില്‍ സമാപിക്കും. ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും ആരംഭിക്കും.

ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ മോഹനദാസ് ടി.എസ്, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ ജി, ഇഞ്ചിയോണ്‍ കിയ മാര്‍ക്കറ്റിങ് ഹെഡ് ഓസ്വിന്‍ ഡേവിഡ്, റേസ് ഡയറക്ടര്‍ ഒളിമ്പ്യന്‍ ആനന്ദ് മെനസെസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *