ന്യൂഡൽഹി: വ്യാജരേഖ ചമച്ച് ഐഎഎസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജ ഖേദ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഡൽഹി ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ പൂജ ഖേദ്കറിനെ ഐഎസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഐഎഎസ് നിയമം, 1954ലെ 12-ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്. പുനഃ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ സർവീസിലേക്ക് റിക്രൂട്ട് ചെയ്യാൻ അയോഗ്യരാകുകയോ സർവീസിൽ തുടരാൻ അനുയോജ്യമല്ല എന്ന് തെളിയുകയോ ചെയ്താൽ ആ വ്യക്തിയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകുന്ന നിയമമാണിത്.