23000 ഫെയ്സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫെയ്സ്ബുക്ക്. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്.പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.
ഡീപ്പ് ഫേക്ക് ഉള്‍പ്പടെയുള്ള വിദ്യകള്‍ ഉപയോഗിച്ചും ജനപ്രിയ പേഴ്സണല്‍ ഫിനാന്‍സ് കണ്ടന്റ് ക്രിയേറ്റര്‍മാരായി നടിച്ചും, ക്രിക്കറ്റ് താരങ്ങളുടേയും വ്യവസായികളുടേയും പേരിലും വ്യാജ നിക്ഷേപ ആപ്പുകളിലേക്കും വാതുവെപ്പ് വെബ്സൈറ്റുകളിലേക്കും സാധാരണക്കാരെ ആകര്‍ഷിക്കാനായി ഉപയോഗിച്ചിരുന്നവയാണ് ഈ അക്കൗണ്ടുകള്‍ എന്ന് മെറ്റ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.