പി.സി.രാജേഷിന് എം എൽ എ എക്സലെൻ്റ്സ് അവാർഡ് നൽകി ആദരിച്ചു

Kerala

കടുത്തുരുത്തി : അനധികൃതമായി കുന്നുകൾ ഇടിച്ചു നിരത്തുന്ന ഭൂമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ നിരന്തര നിയമ പോരാട്ടങ്ങൾ നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ പി.സി.രാജേഷിനെ എം എൽ എ എക്സലെൻ്റ്സ് അവാർഡ് നൽകി ആദരിച്ചു. അഡ്വ.മോൻസ് ജോസഫ് എം എൽ എയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമത്തിൽ കോട്ടയം എം പി ഫ്രാൻസീസ് ജോർജ് പി.സി.രാജേഷിന് എം എൽ എ എക്സലെൻ്റ് അവാർഡ് നൽകി.ഞീഴൂർ പഞ്ചായത്തിലെ പാഴുത്തുരുത്ത് പൂവക്കോടിൽ

അനധികൃതമായി മണ്ണെടുത്ത് കുന്നുകൾ നശിപ്പിക്കുവാൻ ഭൂമാഫിയ ശ്രമം നടത്തിയിരുന്നു.ഇതിനെതിരെ ഹൈക്കോടതിയിൽ പി.സി.രാജേഷ് പരാതി നൽകിയിരുന്നു.എന്നാൽ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഭൂമാഫിയ സംഘങ്ങൾ വീട്ടിൽ എത്തി രാജേഷ് അറിയാതെ വീടിനകത്ത് പണം വച്ച് മടങ്ങിയിരുന്നു. വീട്ടിൽ പണം വച്ചതായി മനസിലായ രാജേഷ് പോലീസിൽ പരാതി നൽകി പണം തിരികെ എടുപ്പിച്ചിരുന്നു. നാടിനും പുതുതലമുറക്കും മാതൃകയായ പി.സി.രാജേഷിൻ്റെ ഈ പ്രവർത്തനങ്ങൾക്കാണ് എം എൽ എ എക്സലെൻസ് അവാർഡ് നൽകി ആദരിച്ചത്. ഞീഴൂർ കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന

നിത്യസഹായകൻ ചാരിറ്റിബിൾ ട്രെസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കൂടാരം ഭവനപദ്ധതിയുടെ താക്കോൽദാന ചടങ്ങിലും മുൻപ് മോൻസ് ജോസഫ് എംഎൽഎ മൊമെൻ്റോ നൽകി രാജേഷിനെ ആദരിച്ചിരുന്നു. ഞീഴൂർ പഞ്ചായത്തിലെ പാഴുത്തുരുത്ത് സ്വദേശിയാണ് രാജേഷ്.നിർദ്ദനരായ രോഗികൾക്ക് ഏറ്റവും കുറഞ്ഞ വിലക്ക് ജീവൻ രക്ഷാമരുന്നുകൾ നൽകുന്ന ഞീഴൂരിലും, അറുന്നൂറ്റിമംഗലത്തും പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രത്തിൻ്റെ ഉടമ കൂടിയാണ് പി.സി.രാജേഷ്.

ഫോട്ടോ : കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാസംഗമത്തിൽ ഫ്രാൻസീസ് ജോർജ് എം പി, പി.സി രാജേഷിന് എം എൽ എ എക്സലെൻസ് അവാർഡ് നൽകുന്നു. മോൻസ് ജോസഫ് എംഎൽഎ സമീപം.

Leave a Reply

Your email address will not be published. Required fields are marked *