കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന മികച്ച സ്‌പെഷ്യൽ സ്കുളുകൾക്കായി ഏർപ്പെടുത്തിയ സഹൃദയ എബിലിറ്റി അവാർഡ് കൂനമ്മാവ് സെന്റ് ജോസഫ്‌സ് ഫാത്തിമ വൊക്കേഷണൽ ട്രെയിനിംഗ് സെൻറർ നേടി. മാനന്തവാടി എമ്മാവൂസ് വില്ല റെസിഡൻഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് പ്രത്യേക പരാമർശത്തിനും അർഹരായി. ഡിസംബർ 1 ന് കളമശേരിയിൽ നടക്കുന്ന എബിലിറ്റി ഫെസ്റ്റിൽ അവാർഡ് സമ്മാനിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.
ജീസ് പി പോൾ
മീഡിയ മാനേജർ
8943710720 .