സൗന്ദര്യത്തിൽ പുതു ചരിത്രമെഴുതാൻ ഫ്യൂച്ചറെയ്സ് ഹോസ്പിറ്റൽ

Kerala Uncategorized

ഇടപ്പള്ളി : കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി കൊച്ചി നഗരത്തിൽ ഹോസ്പിറ്റൽ രംഗത്ത് നവ്യാനുഭവം പകർന്ന ഫ്യൂച്ചെറെയ്സ് ഹോസ്പിറ്റലിൽ ഫുച്ചെറെയ്സ് കോസ്മെറ്റിക് എക്സലെൻസ് സെന്റർ (FACE) ആരംഭിച്ചു. ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചെറെയ്സ് ഹോസ്പിറ്റലിൽ നടന്ന ഉൽഘാടന ചടങ്ങിൽ ഫ്യൂച്ചെറെയ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അഷ്ന ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. പിങ്കി ദേവി അയ്യപ്പൻ ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. സിനിമാനടി ശ്രിന്ദ ആശംസാ പ്രസംഗം നടത്തി. മാർക്കറ്റിംഗ് ഹെഡ് ജിബിൻ സ്വാഗതവും ജനറൽ മാനേജർ ഷിയാസ് നന്ദിയും പറഞ്ഞു.കൗൺസിലർ അഡ്വ. ദീപ വർമ്മ, ശ്രീകാന്ത് മുരളി, സൃന്ദ, സംഗീത ശ്രീകാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . കോസ്മറ്റിക് രംഗത്ത് വളരെ പ്രശസ്തയായ ഡോ. പിങ്കി ദേവി അയ്യപ്പന്റെ സേവനം ഇനി മുതൽ ഇടപ്പള്ളി ഫ്യൂച്ചെറെയ്സ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *